ചർച്ചിൽ ഫോൾസ് : വലിയ വൈദ്യുതി ഉൽപ്പാദന കേന്ദ്രം സ്ഥിതിചെയ്യുന്ന ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ ഒരു പട്ടണത്തിന് സമീപം കാട്ടുതീ പടരുന്നു. ചർച്ചിൽ ഫോൾസിന് സമീപം ഉണ്ടായ തീപിടുത്തം ലാബ്രഡോർ വെസ്റ്റിലും വാബുഷിലും വൈദ്യുതി തടസ്സത്തിന് കാരണമായതായി എൻഎൽ ഹൈഡ്രോ റിപ്പോർട്ട് ചെയ്തു. എന്നാൽ, ബുധനാഴ്ച രാത്രി വൈദ്യുതി പുനഃസ്ഥാപിച്ചതായും കാട്ടുതീ പ്ലാൻ്റിലെ വൈദ്യുതി ഉൽപാദനത്തെ ബാധിച്ചിട്ടില്ലെന്നും യൂട്ടിലിറ്റി അറിയിച്ചു.

കാട്ടുതീ ചർച്ചിൽ ഫോൾസിന് ഒരു കിലോമീറ്റർ അകലെ വരെയെത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ രണ്ട് വാട്ടർ ബോംബറുകൾ സഹായത്തിന് എത്തിയിട്ടുണ്ട്. കാട്ടുതീയെ തുടർന്ന് ചർച്ചിൽ ഫോൾസിനും ഗൂസ് ബേയ്ക്കും ഇടയിൽ ട്രാൻസ്-ലാബ്രഡോർ ഹൈവേ അടച്ചിട്ടുണ്ട്.