ടൊറൻ്റോ : ജിടിഎയിലെ പുതിയ വീടുകളുടെ വിൽപ്പനയിൽ റെക്കോര്‍ഡ് ഇടിവ്. 1990-കളിലെ ഭവന വിപണി തകര്‍ച്ചയേക്കാള്‍ മോശമാണ് പുതിയ ഇടിവ്. തുടർച്ചയായ ഏഴാം മാസവും ഈ മേഖലയിൽ വീടുകളുടെ വിൽപ്പന ഇടിഞ്ഞതായി ബിൽഡിങ് ഇൻഡസ്ട്രി ആൻഡ് ലാൻഡ് ഡെവലപ്മെൻ്റ് അസോസിയേഷന്റെ (ബിഐഎൽഡി) റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഏപ്രിലിൽ മേഖലയിൽ 310 പുതിയ വീടുകളുടെ വിൽപ്പനയാണ് നടന്നത്. ഇത് 2024 ഏപ്രിലിനെ അപേക്ഷിച്ച് 72 ശതമാനവും 10 വർഷത്തെ ശരാശരിയേക്കാൾ 89 ശതമാനവും കുറവാണ്.

താഴ്ന്ന, ഇടത്തരം, ഉയർന്ന കെട്ടിടങ്ങളിലെ യൂണിറ്റുകൾ ഉൾപ്പെടെ, ഏപ്രിലിൽ ജിടിഎയിൽ വിറ്റഴിച്ചത് 105 യൂണിറ്റുകൾ മാത്രമാണ്, കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 80 ശതമാനവും 10 വർഷത്തെ ശരാശരിയേക്കാൾ 94 ശതമാനവും കുറവാണ്, റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 66% കുറവിൽ ജിടിഎയിൽ 205 സിംഗിൾ ബെഡ്റൂം വീടുകളുടെ വിൽപ്പന മാത്രമാണ് ഏപ്രിലിൽ ഉണ്ടായിരുന്നുള്ളൂവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ജിടിഎയിൽ സിംഗിൾ ഫാമിലി വീടുകളുടെയും കോണ്ടോകളുടെയും ബെഞ്ച്മാർക്ക് വില ഏപ്രിലിൽ കുറഞ്ഞുവെന്നും ബിഐഎൽഡി അറിയിച്ചു. പുതിയ കോണ്ടോകളുടെ ബെഞ്ച്മാർക്ക് വില 3.6% കുറഞ്ഞ് 1,019,120 ഡോളറായി. അതേസമയം പുതിയ സിംഗിൾ ബെഡ്റൂം വീടുകളുടെ ബെഞ്ച്മാർക്ക് വില 5.4% കുറഞ്ഞ് 1,530,126 ഡോളറുമായി.