Monday, August 18, 2025

പിക്കറിങ്ങിൽ വയോധികയുടെ കൊലപാതകം: 13 വയസ്സുള്ള ആൺകുട്ടി അറസ്റ്റിൽ

ടൊറൻ്റോ : പിക്കറിങ്ങിൽ വയോധികയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 13 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ഫെയർപോർട്ട് റോഡ് ആൻഡ് ലിൻ ഹൈറ്റ്സ് ഡ്രൈവിലാണ് സംഭവം. യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം പേര് വെളിപ്പെടുത്താൻ കഴിയാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായി ദുർഹം റീജനൽ പൊലീസ് മേധാവി പീറ്റർ മൊറേയ അറിയിച്ചു.

വയോധികയെ വീടിന് പുറത്ത് പരുക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു ചെറിയ ഏറ്റുമുട്ടലിനുശേഷം, പ്രതി വയോധികയെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയും നിരവധി തവണ കുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. തുടർന്ന് അയാൾ ലിൻ ഹൈറ്റ്സ് ഡ്രൈവിലൂടെ രക്ഷപ്പെടുകയിരുന്നു. വയോധികയെ ഉടൻ തന്നെ ടൊറൻ്റോയിലെ ട്രോമ സെന്‍ററിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥീരീകരിക്കുകയായിരുന്നു. സംഭവം കൊലപാതകമാണെന്നും പ്രതിയും കൊല്ലപ്പെട്ടയാളും പരിചയക്കാരാണെന്ന് വിശ്വസിക്കുന്നില്ലെന്നും പൊലീസ് മുമ്പ് പറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!