ഹാലിഫാക്സ് : മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും പെട്രോളിന്റെയും ഡീസലിന്റെയും വില ഒറ്റരാത്രികൊണ്ട് കുറഞ്ഞു.
നോവസ്കോഷ
നോവസ്കോഷയിലെ സോൺ വണ്ണിൽ സാധാരണ പെട്രോളിന്റെ വില 3.4 സെൻ്റ് കുറഞ്ഞു. ഇതോടെ ഹാലിഫാക്സ് മേഖലയിൽ പെട്രോളിന്റെ വില ലിറ്ററിന് 141.6 സെൻ്റായി. കൂടാതെ പ്രവിശ്യയിൽ ഡീസൽ വില ലിറ്ററിന് 4.1 സെൻ്റ് കുറഞ്ഞു. പുതിയ വില ലിറ്ററിന് 137.3 സെൻ്റായി. മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന് വില വില ലിറ്ററിന് 143.5 സെന്റും ഡീസലിന്റെ വില ലിറ്ററിന് 139.2 സെന്റുമാണ്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിൽ, സാധാരണ പെട്രോൾ വിലയിൽ 3.5 സെൻ്റ് കുറവുണ്ടായി. ഇപ്പോൾ ദ്വീപിലെ പെട്രോളിന്റെ ഏറ്റവും കുറഞ്ഞ വില ഇപ്പോൾ ലിറ്ററിന് 147.3 സെൻ്റാണ്. പ്രവിശ്യയിൽ ഡീസൽ വില 1.7 സെൻ്റ് കുറഞ്ഞ് ഇപ്പോൾ ലിറ്ററിന് 148.1 സെൻ്റായി.
ന്യൂബ്രൺസ്വിക്
ന്യൂബ്രൺസ്വിക്കിൽ സാധാരണ പെട്രോളിന്റെ വിലയിൽ 3.9 സെൻ്റിന്റെ ഇടിവ് രേഖപ്പെടുത്തി. ഇതോടെ പ്രവിശ്യയിലെ പെട്രോൾ വില ലിറ്ററിന് 144.4 സെൻ്റായി കുറഞ്ഞു. എന്നാൽ, ഡീസൽ വില 3.9 സെൻ്റ് വർധിച്ച് ലിറ്ററിന് 142.5 സെൻ്റായി.