ഓട്ടവ : സെപ്റ്റംബർ മുതൽ ജീവനക്കാർ ആഴ്ചയിൽ നാല് ദിവസം ഓഫീസിലെത്തണമെന്ന് റോയൽ ബാങ്ക് ഓഫ് കാനഡ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളേക്കാൾ കുറവായ രണ്ടാം പാദ വരുമാനം ബാങ്ക് റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച ഇത് സംബന്ധിച്ച് വിവിധ ബിസിനസ് മേധാവികളിൽ നിന്നുള്ള മെമ്മോകൾ ജീവനക്കാർക്ക് ലഭിച്ചു. എന്നാൽ, നിലവിൽ ഓഫീസിൽ മുഴുവൻ സമയവും എത്തുന്ന ജീവനക്കാർക്ക് ഈ നിയമം ബാധകമല്ലെന്ന് മെമ്മോയിൽ പറയുന്നു.

ജനുവരിയിൽ ഹൈബ്രിഡ് വർക്ക് ഷെഡ്യൂളിലുള്ള ജീവനക്കാരോട് മാർച്ച് മുതൽ ആഴ്ചയിൽ അഞ്ച് ദിവസം ഓഫീസിലേക്ക് മടങ്ങാൻ യുഎസ് ബാങ്ക് ജെപി മോർഗൻ ചേസ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കനേഡിയൻ ബാങ്കിന്‍റെ തീരുമാനം. ഏപ്രിൽ 30 വരെയുള്ള കണക്കനുസരിച്ച്, ആഗോളതലത്തിൽ ഒരുലക്ഷത്തോളം മുഴുവൻ സമയ ജീവനക്കാരാണ് ആർബിസിയിലുള്ളത്.
