ഹാലിഫാക്സ് : നഗരത്തിലെ റിച്ച്മണ്ട് കൗണ്ടിയിൽ വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു. ഫ്രാംബോയിസിലെ ത്രീ റിവേഴ്സ് റോഡിന് സമീപം വൈകുന്നേരം 5 മണിയോടെ ആരംഭിച്ച തീപിടുത്തം 15 ഹെക്ടറിലധികം വിസ്തൃതിയിലേക്ക് പടർന്നതായി റിച്ച്മണ്ട് കൗണ്ടി മുനിസിപ്പാലിറ്റി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വൈകിയും തീ നിയന്ത്രണവിധേയമായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മുൻകരുതലിന്റെ ഭാഗമായി കൗണ്ടിയിലെ വീടുകളിൽ സ്പ്രിംഗ്ലർ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതേസമയം തെക്കോട്ട് കാറ്റ് വീശുന്നതിനാൽ തീപിടുത്തത്തിന്റെ സ്വഭാവത്തെ ഇത് ബാധിച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ ഒഴിപ്പിക്കൽ ഉത്തരവുകളൊന്നും നൽകിയിട്ടില്ല. പക്ഷേ പ്രദേശത്തെ താമസക്കാരോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

കാട്ടുതീ നിയന്ത്രിക്കാൻ പ്രകൃതിവിഭവ, പുനരുപയോഗ വകുപ്പിലെ ഗ്രൗണ്ട് ക്രൂവിനൊപ്പം നിരവധി സന്നദ്ധ ഫയർ ഡിപ്പാർട്ട്മെന്റുകൾ പ്രദേശത്ത് ഉണ്ട്. ആവശ്യമെങ്കിൽ വ്യോമ സഹായം എത്തിക്കുമെന്നും കൗണ്ടി ഉദ്യോഗസ്ഥർ അറിയിച്ചു.