വൻകൂവർ : കാട്ടുതീ നിയന്ത്രണാതീതമായി കത്തിപ്പടരുന്ന സാഹചര്യത്തിൽ വടക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയ നഗരമായ പീസ് റിവർ ഡിസ്ട്രിക്റ്റിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഡോസൺ ക്രീക്കിന് തെക്ക്, ഏകദേശം 4,590 ഹെക്ടർ വിസ്തൃതിൽ കത്തുന്ന കിസ്കാറ്റിനാവ് റിവർ തീപിടുത്തം ജനജീവിതത്തിന് ഭീഷണി ഉയർത്തുന്നതായി പ്രവിശ്യ എമെർജൻസി ഇൻഫർമേഷൻ സർവീസ് അറിയിച്ചു.

ഒഴിപ്പിക്കുന്ന ആളുകൾ ഡോസൺ ക്രീക്കിലേക്ക് മാറിത്താമസിക്കണമെന്ന് പീസ് റിവർ റീജനൽ ഡിസ്ട്രിക്റ്റ് നിർദ്ദേശിച്ചു. ഹെറിറ്റേജ് ഹൈവേ എന്നും അറിയപ്പെടുന്ന ഹൈവേ 52 ഇയ്ക്ക് സമീപമാണ് തീ പടരുന്നത്. കാട്ടുതീ കാരണം ഹൈവേയുടെ ചില ഭാഗങ്ങൾ അടച്ചിട്ടിട്ടുണ്ട്. കെല്ലി ലേക്കിന് ചുറ്റുമുള്ള വീടുകളിലും കാംബെൽ ലേക്കിന് വടക്ക്, ടെൻ്റ് ലേക്കിന് പടിഞ്ഞാറ്, ട്വിൻ ലേക്കിന് തെക്ക്, ആൽബർട്ട അതിർത്തിക്ക് കിഴക്ക് എന്നിവിടങ്ങളിലുള്ള പ്രദേശങ്ങളിലും ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിട്ടുണ്ട്.