ടൊറൻ്റോ : തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് പ്രീമിയർ ഡഗ് ഫോർഡ്. ഹൈവേ 407 ഈസ്റ്റിന്‍റെ പ്രവിശ്യാ ഉടമസ്ഥതയിലുള്ള ഭാഗത്തെ ടോൾ ഔദ്യോഗികമായി പിൻവലിച്ചു. പിക്കറിങിലെ ബ്രോക്ക് റോഡിനും ക്ലാരിംഗ്ടണിലെ ഹൈവേ 35/115-നും ഇടയിലുള്ള ഹൈവേയുടെ ഒൻ്റാരിയോയുടെ ഉടമസ്ഥതയിലുള്ള ഭാഗത്ത് നിന്ന് ടോൾ നീക്കം ചെയ്യുമെന്ന് ഫോർഡ് പ്രവിശ്യാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വാഗ്ദാനം ചെയ്തിരുന്നു.

പ്രവിശ്യയിൽ അവശേഷിക്കുന്ന അവസാനത്തെ പൊതു ടോൾ ആയിരുന്നു ഇത്. ടോൾ പിൻവലിച്ചതോടെ ഹൈവേ 407 ദിവസേന സൗജന്യമായി ഉപയോഗിക്കുന്ന യാത്രക്കാർക്ക് പ്രതിവർഷം 7,200 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്ന് പ്രവിശ്യ ഗതാഗതമന്ത്രി പ്രബ്മീത് സർക്കറിയ അറിയിച്ചു. എന്നാൽ, ഹൈവേയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭാഗത്ത് ഇപ്പോഴും ടോൾ ഈടാക്കുന്നുണ്ട്.