വൻകൂവർ : പ്രവിശ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് ഓൻ്റർപ്രണർ ഇമിഗ്രേഷൻ (ഇഐ) സ്ട്രീമുകൾ വഴി ഇൻവിറ്റേഷൻ നൽകി ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (ബിസി പിഎൻപി). മെയ് 28-ന് നടന്ന നറുക്കെടുപ്പിൽ 14 അപേക്ഷകർക്കാണ് പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയത്.

പ്രവിശ്യയിൽ പുതിയൊരു ബിസിനസ്സ് ആരംഭിക്കുന്നതിനോ നിലവിലുള്ള ഒരു ബിസിനസ്സ് വാങ്ങുന്നതിനോ ഉള്ള സന്നദ്ധത, മറ്റ് ഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയത്. ഓൻ്റർപ്രണർ ഇമിഗ്രേഷൻ റീജനൽ സ്ട്രീം, ഓൻ്റർപ്രണർ ഇമിഗ്രേഷൻ ബേസ് സ്ട്രീം എന്നീ രണ്ടു സ്ട്രീമുകൾ വഴിയാണ് അപേക്ഷകരെ തിരഞ്ഞെടുത്തത്. ഓരോ സ്ട്രീമിനെ അടിസ്ഥാനമാക്കി വ്യത്യസ്ത കട്ട്-ഓഫ് സ്കോറുകളായിരുന്നു ഉണ്ടായിരുന്നത്.