ടൊറൻ്റോ : സമ്മർ സ്റ്റുഡൻ്റ് ഓറിയന്റേഷനിലൂടെ കാനഡയിലെത്തുന്ന പുതിയ വിദ്യാർത്ഥികൾക്കായി ഇന്‍റർനാഷണൽ യൂത്ത് കാനഡ (IYC), ടൊറൻ്റോ കോൺസുലേറ്റ് ജനറലുമായി സഹകരിച്ച് പ്രത്യേക വെർച്വൽ ഇവൻ്റ് സംഘടിപ്പിക്കുന്നു. ജൂൺ നാല് ബുധനാഴ്ച വൈകിട്ട് ഏഴു മുതൽ എട്ടര വരെ സൂം മീറ്റിങ് വഴിയാണ് സമ്മർ 2025 സ്റ്റുഡൻ്റ് വെൽകം & ഓറിയന്റേഷൻ സെഷൻ സംഘടിപ്പിക്കുന്നത്. കാനഡയിലെ സെറ്റിൽമെൻ്റ്, സുരക്ഷ, വിദ്യാഭ്യാസം, കുടിയേറ്റം എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകി പുതിയ ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കപിധ്വജ സിങ് (ആക്ടിംഗ് കോൺസൽ ജനറൽ ഓഫ് ഇന്ത്യ, ടൊറൻ്റോ) വെർച്വൽ ഇവൻ്റ് ഉദ്ഘാടനം ചെയ്യും. ഇന്‍റർനാഷണൽ യൂത്ത് കാനഡ (IYC) പ്രസിഡൻ്റ് ജെറിൻ രാജ് സ്വാഗതം ആശംസിക്കും. IYC യുടെ ഇവൻ്റ്സ് ചെയർ ഹിമാൻഷി കോൺഫറൻസിൽ മോഡറേറ്ററായിരിക്കും. വിവിധ സെക്ഷനുകളിൽ ഒൻ്റാരിയോ മനുഷ്യാവകാശ കമ്മീഷണർ റാൻഡൽ ആർസെനോൾട്ട് (വിദ്യാർത്ഥി സുരക്ഷ & അഴിമതി അവബോധം), സെനക്ക പോളിടെക്നിക് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രശാന്ത് ശ്രീവാസ്തവ (ക്യാമ്പസ് സപ്പോർട്ട് സർവീസസ്), പീൽ ചിൽഡ്രൻസ് എയ്ഡ് ഡയറക്ടർ പ്രസാദ് നായർ (കമ്മ്യൂണിറ്റി സപ്പോർട്ട് & പ്രൊട്ടക്ഷൻ), സാമ്പത്തിക വിദഗ്ദ്ധൻ ഡിനി എലിസബത്ത് (സാമ്പത്തിക കെണികളും വഞ്ചനയും ഒഴിവാക്കൽ) വിവിധ വിഷയങ്ങളിൽ രാജ്യാന്തര വിദ്യാർത്ഥികളുമായി സംവദിക്കും. തുടർന്ന് രാജ്യാന്തര വിദ്യാർത്ഥികളെ സഹായിക്കുന്ന ഇൻ്റർനാഷണൽ യൂത്ത് കാനഡയുടെ വിവിധ പ്രോഗ്രാമുകളെക്കുറിച്ച് IYC പ്രസിഡൻ്റ് ജെറിൻ രാജ് വിശദീകരിക്കും. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
വെർച്വൽ ഇവൻ്റിൽ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും : info@internationalyouth.ca, www.internationalyouth.ca.