കെബെക്ക് സിറ്റി : കെബെക്കിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടു ഭൂചലനങ്ങൾ അനുഭവപ്പെട്ടതായി എർത്ത്ക്വേക്ക്സ് കാനഡയുടെ റിപ്പോർട്ട്. മൺട്രിയോളിൽ നിന്നും ഏകദേശം 650 കിലോമീറ്റർ അകലെ ബാസ്-സെൻ്റ്-ലോറൻ്റ് മേഖലയിലെ മറ്റാനിലാണ് രണ്ടു ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തത്.

3.3 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം പുലർച്ചെ 3 മണിയോടെയാണ് ഉണ്ടായത്. തുടർന്ന് ഏകദേശം 40 മിനിറ്റിനുശേഷം 3.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി. ബെയ്-കോമൗ വരെ ഭൂചലനം നേരിയ തോതിൽ അനുഭവപ്പെട്ടതായി എർത്ത്ക്വേക്ക്സ് കാനഡ റിപ്പോർട്ട് ചെയ്തു.