Wednesday, September 10, 2025

കാൽഗറി ഇൻ്റർനാഷണൽ എയർപോർട്ടിൽ അഞ്ചാംപനി രോഗബാധ

കാൽഗറി : കാല്‍ഗറി ഇൻ്റർനാഷണൽ എയര്‍പോര്‍ട്ടില്‍ അഞ്ചാംപനി സ്ഥിരീകരിച്ച ഒരാൾ എത്തിയതായി ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് (എഎച്ച്എസ്) മുന്നറിയിപ്പ് നൽകി. കാല്‍ഗറി സോണിലേക്ക് യാത്ര ചെയ്ത വ്യക്തി വിമാനത്താവളത്തില്‍ പൊതുജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതനായ വ്യക്തി കാൽഗറിയിൽ നിന്ന് വെസ്റ്റ്‌ജെറ്റ് 6336 വിമാനത്തിൽ സാൾട്ട് ലേക്ക് സിറ്റിയിലേക്ക് പറന്നു.

മെയ് 19-ന് ഉച്ചയ്ക്ക് ഒരു മണിക്കും നാലു മണിക്കും ഇടയിൽ ഗേറ്റ് 90/92-ന് സമീപമുള്ള യു എസ് ഡിപ്പാർച്ചേഴ്‌സ് ഏരിയയിൽ ഉണ്ടായിരുന്നവർക്ക് അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ട്. ബുധനാഴ്ച രാവിലെ 10 മണി വരെയുള്ള കണക്കനുസരിച്ച്, ആൽബർട്ടയിൽ 724 സ്ഥിരീകരിച്ച അഞ്ചാംപനി കേസുകൾ ഉണ്ടെന്ന് പ്രവിശ്യാ സർക്കാർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!