ടൊറൻ്റോ : ഒൻ്റാരിയോ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി സ്ഥിര താമസം തേടുന്ന വിദേശ പൗരന്മാർ ശ്രദ്ധിക്കുക. ഈ വർഷത്തെ പിഎൻപി വിഹിതം വെട്ടിക്കുറച്ചതായി ഒൻ്റാരിയോ സർക്കാർ അറിയിച്ചു. 2025 ലെ പ്രവിശ്യാ നാമനിർദ്ദേശ വിഹിതം 10,750 ആയി കുറച്ചതായി ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) പ്രഖ്യാപിച്ചു. 2024-ൽ പ്രവിശ്യ 21,500 വിദേശ പൗരന്മാർക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. പിഎൻപി വിഹിതം വെട്ടിക്കുറച്ചത് കാരണം പ്രവിശ്യാ കുടിയേറ്റ സ്ട്രീമുകൾക്കുള്ള പ്രോസസ്സിങ് സമയം സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് OINP മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ഒൻ്റാരിയോയിലെ തൊഴിൽ ക്ഷാമം പരിഹരിക്കാൻ സഹായിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ തിരഞ്ഞെടുക്കുന്നത് തുടരുമെന്ന് OINP അറിയിച്ചു. ഇന്നുവരെ, 2025-ൽ OINP അതിന്റെ ഏതെങ്കിലും ഒരു സ്ട്രീമിന് കീഴിൽ ഒരു നറുക്കെടുപ്പ് മാത്രമേ നടത്തിയിട്ടുള്ളൂ. വിദേശ തൊഴിലാളി സ്ട്രീമിന് കീഴിലാണ് ഈ നറുക്കെടുപ്പ് നടന്നത്. ഇക്കണോമിക് മൊബിലിറ്റി പാത്ത്വേസ് പൈലറ്റിന്റെ ഭാഗമായ വിദേശ പൗരന്മാർക്കായി ലക്ഷ്യമിട്ട നറുക്കെടുപ്പിൽ നാല് ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ഇൻവിറ്റേഷൻ ലഭിച്ചത്.