Wednesday, October 15, 2025

പ്രൊവിൻഷ്യൽ നോമിനേഷൻ അപേക്ഷകൾ തിരസ്കരിച്ച് സസ്കാച്വാൻ

റെജൈന : പ്രവിശ്യാ നാമനിർദ്ദേശത്തിനുള്ള ചില അപേക്ഷകൾ തിരസ്കരിച്ച് സസ്കാച്വാൻ. ഗതാഗതം, റീട്ടെയിൽ, താമസം, ഭക്ഷ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികളിൽ നിന്നുള്ള അപേക്ഷകളാണ് സസ്കാച്വാൻ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (SINP) തിരികെ നൽകിയത്. മാർച്ചിൽ SINP-യിൽ വരുത്തിയ മാറ്റങ്ങളിൽ ഈ മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് 25% നോമിനേഷൻ പരിധി ഏർപ്പെടുത്തിയിരുന്നു. നിലവിൽ ഈ പരിധിയിൽ എത്തിയതായി സസ്കാച്വാൻ സർക്കാർ അറിയിച്ചു.

എന്നാൽ, ഈ മേഖലകളിലെ തൊഴിലുകൾക്കായി ജോബ് അപ്രൂവൽ ഫോമുകൾ (JAF) സ്വീകരിക്കുന്നത് തുടരുമെന്ന് പ്രവിശ്യ വ്യക്തമാക്കി. SINP വഴി വിദേശ തൊഴിലാളിയെ നിയമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സസ്കാച്വാനിലെ തൊഴിലുടമകൾ പ്രവിശ്യാ സർക്കാരിന് സമർപ്പിക്കേണ്ട രേഖയാണ് ജോബ് അപ്രൂവൽ ഫോം (JAF). ഫോം അംഗീകരിച്ചാൽ, ഒരു ജോബ് അപ്രൂവൽ ലെറ്റർ (JAL) നൽകും. തുടർന്ന് SINP വഴി കുടിയേറ്റത്തിന് അപേക്ഷിക്കാം.

2025-ൽ, ഫെഡറൽ ഗവൺമെൻ്റ് മിക്കവാറും എല്ലാ പ്രവിശ്യകൾക്കും പ്രദേശങ്ങൾക്കുമുള്ള PNP വിഹിതം 50% കുറച്ചിരുന്നു. ഇതുകൊണ്ടാണ് സസ്കാച്വാൻ അതിന്‍റെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം പുനഃക്രമീകരിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!