Sunday, August 17, 2025

സ്കാർബ്റോ പബ്ബ് വെടിവെപ്പ്: പത്ത് പ്രതികൾ അറസ്റ്റിൽ

ടൊറൻ്റോ : സ്കാർബ്റോയിലെ പൈപ്പർ ആംസ് പബ്ബിൽ 12 പേർക്ക് പരുക്കേറ്റ കൂട്ട വെടിവെപ്പിലെ പത്ത് പ്രതികളെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പൊലീസ്. ഗ്രേറ്റർ ടൊറൻ്റോയിലുടനീളം നടന്ന നിരവധി അക്രമ സംഭവങ്ങൾക്ക് ഇവർക്ക് ബന്ധമുണ്ടെന്നും അധികൃതർ അറിയിച്ചു. പതിനൊന്നാമത്തെ പ്രതി ഇപ്പോളും ഒളിവിലാണ്. 15 വയസ്സ് മുതൽ 22 വയസ്സ് വരെ പ്രായമുള്ളവരാണ് അറസ്റ്റിലായ പ്രതികൾ. ടൊറൻ്റോ സ്വദേശികളായ ഡെയ്‌ക്വോൺ ജോസഫ് (21), ജോഷ്വ ക്ലാർക്ക്-റിച്ചാർഡ്‌സ് (19), നിക്കോയ് ബ്രൂക്‌സ് (19), കെയ്‌ജീൻ മോറിസൺ (22), ജുവേർ ഗ്രിഫിത്ത് (19), ഷെൽഡൺ ഗോർഡൻ (19), റോബർട്ട് ഗിഡിസു (21), പ്രെയർ ഒസാക്‌പെംവെഹുവാൻ (21) എന്നിവർക്കൊപ്പം 17 വയസ്സുള്ള രണ്ടു കൗമാരക്കാരും 15 വയസ്സുള്ള ആൺകുട്ടിയുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ 24 കൊലപാതകശ്രമ കുറ്റങ്ങൾ ഉൾപ്പെടെ 203 കുറ്റങ്ങൾ ചുമത്തി.

അന്വേഷണത്തിനിടെ , മാർച്ച് 7-ന് നടന്ന പബ് വെടിവയ്പ്പിലെ പ്രതികളിൽ നിന്നും രണ്ടെണ്ണം ഉൾപ്പെടെ അന്വേഷണത്തിൽ നാല് തോക്കുകൾ കണ്ടെടുത്തു. സ്കാർബ്റോ ടൗൺ സെന്‍ററിന് എതിർവശത്തുള്ള പ്രോഗ്രസ് അവന്യൂവിലെ പബ്ബിന്‍റെ ഉദ്ഘാടനത്തിനിടെ രാത്രി പത്തരയോടെയാണ് കൂട്ട വെടിവയ്പ്പ് നടന്നത്. പബ് വെടിവയ്പ്പുമായി ബന്ധപ്പെട്ട മറ്റ് അക്രമ സംഭവങ്ങളിൽ നാല് മറ്റ് വെടിവയ്പ്പുകൾ, ഒരു കവർച്ച, മോഷ്ടിച്ച വാഹന അന്വേഷണം എന്നിവ ഉൾപ്പെടുന്നു. പബ്ബിൽ നടന്ന കൂട്ട വെടിവയ്പ്പ് ഒഴികെയുള്ള എല്ലാ സംഭവങ്ങളും നഗരത്തിൽ നിലവിൽ നടക്കുന്ന ടോ ട്രക്ക് ടർഫ് യുദ്ധവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ടൊറൻ്റോ പൊലീസ് സൂപ്രണ്ട് പോൾ മക്ഇന്‍റയർ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!