Tuesday, October 14, 2025

കസ്റ്റംസ് സർവീസ് തടസ്സം: ടൊറൻ്റോ പിയേഴ്‌സൺ എയർപോർട്ടിൽ കാലതാമസം

ടൊറൻ്റോ : കസ്റ്റംസ് സർവീസ് തടസ്സപ്പെട്ടതോടെ ടൊറൻ്റോ പിയേഴ്‌സൺ വിമാനത്താവളത്തിൽ യാത്രക്കാർ കാലതാമസം നേരിടുന്നു. വ്യാഴാഴ്ച രാവിലെ ചില വിമാനത്താവളങ്ങളിലെ പരിശോധനാ കിയോസ്‌ക്കുകളെ ഒരു തടസ്സം ബാധിച്ചതായി കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രശ്‌നം പരിഹരിക്കുന്നതിന് വിദഗ്ദ്ധർ പ്രവർത്തിക്കുന്നുണ്ട്.

നിലവിൽ 1-3 ടെർമിനലുകളിൽ സർവീസ് തടസ്സം നേരിടുന്നുണ്ടെന്ന് പിയേഴ്‌സൺ വിമാനത്താവളം സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റംസിൽ യാത്രക്കാർക്ക് സാധാരണയേക്കാൾ കൂടുതൽ കാലതാമസം നേരിടേണ്ടി വരുമെന്നും പിയേഴ്‌സൺ എയർപോർട്ട് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!