Monday, August 18, 2025

ബി-പില്ലർ ട്രിം തകരാർ: ഫോർഡ് എക്സ്പ്ലോറർ എസ്‌യുവികൾ തിരിച്ചുവിളിച്ചു

ഓട്ടവ : ഡോർ ബി-പില്ലർ ട്രിമ്മുകളുടെ തകരാറിനെ തുടർന്ന് ഇരുപതിനായിരത്തിലധികം ഫോർഡ് എക്സ്പ്ലോറർ എസ്‌യുവികൾ തിരിച്ചു വിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. നിയമപാലകർക്ക് ഉപയോഗിക്കുന്നതിനായി രൂപകൽപ്പന ചെയ്ത എസ്‌യുവികളുടെ ഒരു വകഭേദമായ എക്സ്പ്ലോററിന്‍റെയും പൊലീസ് ഇന്‍റർസെപ്റ്റർ യൂട്ടിലിറ്റിയുടെയും 2016, 2017 മോഡലുകളാണ് തിരിച്ചു വിളിച്ചത്.

ഈ വാഹനങ്ങളുടെ ഡ്രൈവറുടെയും മുൻവശത്തെ യാത്രക്കാരുടെയും വാതിലുകളിലെ പുറം ബി-പില്ലർ ട്രിമ്മുകൾ ശരിയായി ഘടിപ്പിച്ചിട്ടില്ലെന്ന് ഏജൻസി പറയുന്നു. ഇക്കാരണത്താൽ ബി-പില്ലർ ട്രിമ്മുകൾ അയഞ്ഞ് വാഹനത്തിൽ നിന്നും വേർപ്പെട്ട് പോകാൻ സാധ്യതയുണ്ട്. ഇങ്ങനെ വാഹനത്തിൽ നിന്ന് വേർപെടുന്ന ഭാഗങ്ങൾ റോഡിലുള്ള മറ്റുള്ളവർക്ക് അപകടമുണ്ടാക്കും, ട്രാൻസ്‌പോർട്ട് കാനഡ മുന്നറിയിപ്പ് നൽകി. പ്രശ്നപരിഹാരത്തിനായി വാഹനങ്ങൾ ഡീലർഷിപ്പിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് 1-800-565-3673 എന്ന നമ്പറിൽ ഫോർഡുമായി ബന്ധപ്പെടാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!