ടൊറൻ്റോ : ഉയർന്ന അളവിൽ കാർബൺ മോണോക്സൈഡ് ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് നോർത്ത് യോർക്കിലെ അപ്പാർട്ട്മെൻ്റ് കെട്ടിടം ഒഴിപ്പിച്ചു. കാർബൺ മോണോക്സൈഡ് ശ്വസിച്ച ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ ഫയർ സർവീസസ് (TFS) അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ ഡൗൺസ്‌വ്യൂ പാർക്ക് ബൊളിവാർഡിന് സമീപമുള്ള 3018 കീൽ സ്ട്രീറ്റിലുള്ള കെട്ടിടത്തിലാണ് സംഭവം.

സംഭവസ്ഥലത്ത് എത്തിയ ടൊറൻ്റോ ഫയർ സർവീസസ് അംഗങ്ങൾ ഉയർന്ന അളവിൽ കാർബൺ മോണോക്സൈഡ് കണ്ടെത്തിയതിനെത്തുടർന്ന് കെട്ടിടം പൂർണ്ണമായും ഒഴിപ്പിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ സംഭവസ്ഥലത്ത് പരിശോധിച്ച് വരികയാണ്. കെട്ടിടത്തിലെ ഒരു മെക്കാനിക്കൽ പ്രശ്‌നമാണ് കാർബൺ മോണോക്സൈഡ് ചോർച്ചയ്ക്ക് കാരണമെന്ന് കരുതുന്നു. കെട്ടിടത്തിന്‍റെ ബേസ്‌മെൻ്റിലെ ബോയിലർ മുറിയാണ് ചോർച്ചയുടെ ഉറവിടമെന്നാണ് പ്രാഥമിക സൂചന. എൻബ്രിഡ്ജ് ഗ്യാസ് ജീവനക്കാർ സംഭവസ്ഥലത്തുണ്ട്.