ടൊറൻ്റോ : നഗരത്തിലെ വെസ്റ്റ് എൻഡിലുള്ള അപ്പാർട്ട്മെൻ്റ് കെട്ടിടത്തിന്‍റെ പത്താം നിലയിൽ നിന്ന് ആറ് വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ബ്ലാക്ക് ക്രീക്ക് ഡ്രൈവിലെ വെസ്റ്റൺ റോഡ് ഹംബർ ബൊളിവാർഡിലാണ് സംഭവം. നോർത്ത് യോർക്കിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു ബഹുനില കെട്ടിടത്തിന്‍റെ 15-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഏഴ് വയസ്സുള്ള കുട്ടി വീണ് മരിച്ചതിന് ഒരാഴ്ചയ്ക്കുള്ളിലാണ് ഈ അപകടം നടക്കുന്നത്.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നിൽ ഗുരുതരമായി തുടരുന്നതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. കുട്ടി എങ്ങനെ ബാൽക്കണിയിൽ എത്തിയെന്നതിനെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.
