Monday, March 16, 2026

ArriveCan ആപ്പ് കരാറുകാരായ GC സ്ട്രാറ്റജീസിന് ഏഴു വർഷത്തെ വിലക്ക്

ഓട്ടവ : ArriveCan ആപ്പ് കരാറുകാരായ GC സ്ട്രാറ്റജീസിനെ സർക്കാർ, റിയൽ പ്രോപ്പർട്ടി കരാറുകളിൽ ഏർപ്പെടുന്നതിൽ നിന്നും വിലക്കി ഫെഡറൽ സർക്കാർ. ഏഴുവർഷത്തേക്കാണ് വിലക്കെന്ന് പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെൻ്റ് കാനഡ അറിയിച്ചു. GC സ്ട്രാറ്റജീസിന് യോഗ്യതയില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ പദ്ധതിക്കായി ഒരു കോടി 90 ലക്ഷം ഡോളറിലധികം നൽകിയതായി ഓഡിറ്റർ ജനറൽ പറയുന്നു. എന്നാൽ, നൽകിയ കരാറുകളും GC സ്ട്രാറ്റജീസിനും മറ്റ് കമ്പനികൾക്കും നൽകിയ പേയ്‌മെന്റുകൾക്ക് അനുസരിച്ചുളള മൂല്യമുണ്ടോ എന്ന് സംശയമാണെന്ന് ഓഡിറ്റർ ജനറൽ കാരെൻ ഹൊഗാൻ അറിയിച്ചു.

കോവിഡ് മഹാമാരിക്കാലത്ത് കാനഡയിലേക്ക് പ്രവേശിക്കുന്ന ആളുകളുടെ ആരോഗ്യ, കോൺടാക്റ്റ് വിവരങ്ങൾ ട്രാക്ക് ചെയ്യുന്നതിനും കസ്റ്റംസ്, ഇമിഗ്രേഷൻ പ്രഖ്യാപനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനുമായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA)യും കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ArriveCan ആപ്പ്. CBSA-യുമായി ഒരു കരാറിലൂടെ കനേഡിയൻ കൺസൾട്ടിംഗ് സ്ഥാപനമായ GC സ്ട്രാറ്റജീസ് ആണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ArriveCAN-ന്‍റെ ചെലവുകളെക്കുറിച്ചും ആർക്കാണ് ഉപകരാർ നൽകിയത് എന്നതിനെക്കുറിച്ചും ആരോപണം ഉയർന്നിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!