ടൊറൻ്റോ : മലയാളികളുടെ നേതൃത്വത്തിലുള്ള കർഷക സഹകരണ സംഘത്തിന് കോർപ്പറേഷൻ കാനഡയുടെ പ്രവർത്തനാനുമതി ലഭിച്ചു. മലയാളി കമ്മ്യൂണിറ്റിയെ കാർഷിക മേഖലയിലേക്ക് കൂടുതൽ അടുപ്പിക്കുന്ന സുപ്രധാന ചുവടുവെപ്പാണ് പുതിയ കർഷക സഹകരണ സംഘം.

പുതിയ കർഷക സഹകരണ സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സംഘത്തിൽ അംഗമാകുന്നതിനുള്ള പ്രക്രിയയെ സംബന്ധിച്ചുള്ള കാര്യങ്ങളും പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.