Monday, August 18, 2025

പിഎൻപി ഡ്രോ: 405 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

സെൻ്റ് ജോൺസ് : ഈ വർഷം ഫെബ്രുവരിയിൽ എക്സ്പ്രഷൻ ഓഫ് ഇന്‍ററസ്റ്റ് (EOI) സംവിധാനം ആരംഭിച്ച ശേഷം, 2025-ൽ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ മൂന്നാം റൗണ്ട് നറുക്കെടുപ്പിലൂടെ പ്രവിശ്യാ കുടിയേറ്റത്തിനായി കൂടുതൽ അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. മെയ് 29-ന് നടന്ന ഈ നറുക്കെടുപ്പിൽ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP), അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നിവയ്ക്കായി പ്രവിശ്യയിലേക്ക് EOI സമർപ്പിച്ച ഉദ്യോഗാർത്ഥികളെയാണ് പരിഗണിച്ചത്. രണ്ട് പ്രോഗ്രാമുകളിലുമായി 405 അപേക്ഷകർക്കാണ് പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയത്.

ഇതിന് മുമ്പ് മെയ് 8-ന് നടന്ന നറുക്കെടുപ്പിൽ 328 അപേക്ഷകർക്കും ഏപ്രിൽ 3-ന് നടന്ന നറുക്കെടുപ്പിൽ 256 അപേക്ഷകർക്കും ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഇൻവിറ്റേഷൻ നൽകിയിരുന്നു. 2025-ൽ ഇന്നുവരെ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ അതിന്‍റെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി 838 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഇതേ കാലയളവിൽ, മൂന്ന് സെലക്ഷൻ നറുക്കെടുപ്പുകളിലൂടെ അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) വഴി 151 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി.

2025-ലെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ [പ്രവിശ്യയുടെ മൊത്തം പ്രൊവിൻഷ്യൽ നോമിനേഷൻ വിഹിതം 2,525 ആണ്. നോമിനേഷൻ വിഹിതം പകുതിയായി കുറച്ചതിനുശേഷം 1,000 അധിക സാമ്പത്തിക കുടിയേറ്റ സ്ലോട്ടുകൾ നേടുന്നതിന് ഫെഡറൽ സർക്കാരുമായി ചർച്ച നടത്തിയതിന് ശേഷമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ വിഹിതം 2,525 ആയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!