Tuesday, October 14, 2025

കാട്ടുതീ ഭീതിയിൽ സ്ക്വാമിഷ്: വീടുകൾ ഒഴിപ്പിക്കുന്നു

വൻകൂവർ : അനിയന്ത്രിതമായി പടരുന്ന കാട്ടുതീ കാരണം ബ്രാക്കൻഡേൽ പരിസരപ്രദേശങ്ങളിലെ നൂറോളം വീടുകൾ ഒഴിപ്പിക്കാൻ നിർദ്ദേശിച്ചതായി സ്ക്വാമിഷ് ഡിസ്ട്രിക്റ്റ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സ്ക്വാമീഷിലെ ഹൈവേ 99-ന് കിഴക്ക് ഡോവാദ് ഡ്രൈവിനും ഡിപ്പോ റോഡിനും ഇടയിലാണ് തീപിടുത്തം ഉണ്ടായത്.

അഞ്ച് ഹെക്ടറോളം വിസ്തൃതിയിൽ കാട്ടുതീ നിയന്ത്രണാതീതമായി പടർന്നു പിടിച്ചതോടെ സ്ക്വാമിഷ് ഡിസ്ട്രിക്റ്റിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി സ്ക്വാമിഷ് മേയർ അർമാൻഡ് ഹർഫോർഡ് അറിയിച്ചു. അതേസമയം കാട്ടുതീ അണയ്ക്കാൻ ബിസി വൈൽഡ്‌ഫയർ സർവീസ്, ആർ‌സി‌എം‌പി, സ്ക്വാമിഷ് നേഷൻ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സ്ക്വാമിഷ് ഫയർ റെസ്‌ക്യൂ ചീഫ് ആരോൺ ഫൂട്ട് അറിയിച്ചു.

സ്ക്വാമിഷ് തീപിടുത്തത്തിൽ നിന്നും വീടുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുകയാണ് പ്രഥമ പരിഗണന. തീയുടെ ഏറ്റവും പുതിയ അളവ് അഞ്ച് ഹെക്ടറിൽ തുടരുന്നുണ്ടെങ്കിലും നിയന്ത്രണാതീതമായതിനാൽ, അത് അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്, ആരോൺ ഫൂട്ട് മുന്നറിയിപ്പ് നൽകി. പെംബർട്ടൺ ഫയർ സോണിൽ നിന്നുള്ള 20 അഗ്നിശമന സേനാംഗങ്ങളും ഒരു എയർ ടാങ്കറും തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രാരംഭ അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കുചേർന്നതായി ആരോൺ ഫൂട്ട് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!