ടൊറൻ്റോ : വോണിലെ കമ്മ്യൂണിറ്റി സെന്‍ററിൽ യുവാവിന് കുത്തേറ്റതായി യോർക്ക് പൊലീസ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വെല്ലോർ വില്ലേജ് കമ്മ്യൂണിറ്റി സെന്‍ററിലാണ് സംഭവം.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ യുവാവിനെ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരയും പ്രതിയും പരസ്പരം അറിയാമെന്നും അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ നിരവധി പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് എത്തുന്നതിന് മുമ്പ് ഇവർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. എന്നാൽ, പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.