ആൽഫബെറ്റിന്‍റെ ഗൂഗിൾ ക്ലൗഡും മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയും പണിമുടക്കിയതായി റിപ്പോർട്ട്. വ്യാഴാഴ്ച പതിനായിരക്കണക്കിന് ഉപയോക്താക്കൾക്ക് സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതായി Downdetector.com റിപ്പോർട്ട് ചെയ്തു. ഈസ്റ്റേൺ ടൈം ഉച്ചക്ക് രണ്ടരയോടെ പതിമൂവായിരത്തിലധികം ഗൂഗിൾ ക്ലൗഡ് ഉപയോക്താക്കളും ഇരുപ്പത്തേഴായിരത്തിലധികം പോട്ടിഫൈ ഉപയോക്താക്കളും പരാതിപ്പെട്ടിട്ടുണ്ട്.

സ്‌പോട്ടിഫൈ ആപ്പ് ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ, ചില ഉപയോക്താക്കൾക്ക് അവരുടെ ഹോം സ്‌ക്രീനിൽ “Something went wrong” എന്ന സന്ദേശം ലഭിച്ചതായി പറയുന്നു. സ്‌പോട്ടിഫൈയുടെ വെബ്‌സൈറ്റും പ്രവർത്തനരഹിതമാണെന്ന് റിപ്പോർട്ടുണ്ട്.