Sunday, October 26, 2025

അപകടസാധ്യത: റയോബി ബ്രാൻഡ് ഹെഡ്ജ് ട്രിമ്മറുകൾ തിരിച്ചുവിളിച്ചു

ഓട്ടവ : മുറിവേൽക്കാൻ സാധ്യതയുള്ളതിനാൽ കാനഡയിലും യുഎസിലും വിറ്റഴിച്ച ലക്ഷക്കണക്കിന് റയോബി ബ്രാൻഡഡ് കോർഡ്‌ലെസ് ഹെഡ്ജ് ട്രിമ്മറുകൾ തിരിച്ചു വിളിച്ചു. റയോബി 24 ഇഞ്ച്, 40V കോർഡ്‌ലെസ് ഹെഡ്ജ് ട്രിമ്മറുകളാണ് തിരിച്ചു വിളിച്ചിരിക്കുന്നതെന്ന് ഹെൽത്ത് കാനഡയും യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനും (യുഎസ് സിപിഎസ്‌സി) അറിയിച്ചു. യുഎസിൽ ഒരുലക്ഷത്തിലധികം യൂണിറ്റുകൾ തിരിച്ചു വിളിച്ചതായി സിപിഎസ്‌സി റിപ്പോർട്ട് ചെയ്തു.

2021 മാർച്ച് മുതൽ 2025 ജനുവരി വരെ കാനഡയിൽ ഏകദേശം 15,000 റയോബി ഹെഡ്ജ് ട്രിമ്മറുകൾ വിറ്റഴിച്ചിട്ടുണ്ട്. മെയ് 27 വരെ ഇവയുമായി ബന്ധപ്പെട്ട് ഒരാളുടെ വിരൽ മുറിഞ്ഞതായി റിപ്പോർട്ട് ലഭിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. RY40620VNM, RY40602VNM, RY40602BTLVNM എന്നീ മോഡൽ നമ്പറുകളിലും LT21091D180001 മുതൽ LT22365D060025 വരെയും RG23125N250001 മുതൽ RG24252D101110 വരെയും ഉള്ള സീരിയൽ നമ്പറുകളിലും ഉള്ള ഹെഡ്ജ് ട്രിമ്മറുകളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്. ട്രിമ്മറിന്‍റെ അടിയിലുള്ള പ്ലേറ്റിൽ മോഡലും സീരിയൽ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നത് ഉടനടി നിർത്തണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഉപയോക്താക്കൾക്ക് അവരുടെ ട്രിമ്മർ തിരിച്ചുവിളിക്കലിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നെ പരിശോധിക്കാം. അങ്ങനെ തിരിച്ചുവിളിച്ചതായി കണ്ടെത്തുന്ന ഉപയോക്താക്കൾക്ക് സൗജന്യമായി ഒരു ട്രിമ്മർ ലഭിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!