ഓട്ടവ : യുഎസ്-കാനഡ വ്യാപാരയുദ്ധം രൂക്ഷമായതോടെ ഏപ്രിലിൽ മൊത്ത വിൽപ്പന 2.3% ഇടിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. മോട്ടോർ വാഹനങ്ങൾ, വാഹന പാർട്സുകൾ, അനുബന്ധ ഉപവിഭാഗങ്ങൾ എന്നിവയാണ് ഈ ഇടിവിന് കാരണമായതെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിൽ പറയുന്നു.

കൂടാതെ താരിഫ് തർക്കം കാരണം ഏപ്രിലിൽ നിർമ്മാണ വിൽപ്പന 2.8% കുറഞ്ഞതായി 2023 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണിതെന്നും ഏജൻസി അറിയിച്ചു. പെട്രോളിയം, കൽക്കരി ഉൽപ്പന്നങ്ങളുടെ വിൽപ്പന (10.9% കുറവ്), മോട്ടോർ വാഹന വിൽപ്പന (8.3% കുറവ്), പ്രാഥമിക ലോഹങ്ങളുടെ വിൽപ്പന (4.4% കുറവ്) എന്നിവയിലെ ഇടിവാണ് ഇതിന് കാരണമായതെന്നും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു.

യുഎസ്-കാനഡ വ്യാപാരയുദ്ധം രൂക്ഷമായതോടെ ഏപ്രിലിൽ മൊത്ത വിൽപ്പന 2.3% കുറഞ്ഞുവെന്നും വ്യാപാര യുദ്ധം മാർച്ചിൽ ആരംഭിച്ചെങ്കിലും, ഏപ്രിൽ മാസത്തിൽ അമേരിക്കയിൽ നിന്ന് പല മേഖലകളിലും പ്രത്യേകിച്ച് കാനഡയിലെ സ്റ്റീൽ, അലുമിനിയം, ഓട്ടോമോട്ടീവ് വ്യവസായങ്ങളെ ലക്ഷ്യമിട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. രാജ്യത്തെ നിർമ്മാതാക്കളിൽ പകുതിയും ഏപ്രിലിൽ ഏതെങ്കിലും തരത്തിലുള്ള താരിഫ് തങ്ങളെ ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മൊത്തക്കച്ചവടക്കാരിൽ 43 ശതമാനവും ഉൾപ്പെടുന്നു.