വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഇടിമിന്നൽ, ശക്തമായ കാറ്റ്, ആലിപ്പഴം, കനത്ത മഴ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. ആരോ ലേക്ക്‌സ്, സ്ലോകൻ ലേക്ക് മേഖലകളിൽ ശക്തമായ ഇടിമിന്നൽ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കൂടാതെ കരിബൂ മുതൽ കാനഡ-യുഎസ് അതിർത്തി വരെയും ആൽബർട്ട അതിർത്തിയുടെ ചില ഭാഗങ്ങളിലും കൊടുങ്കാറ്റ് വീശാൻ സാധ്യതയുണ്ട്.

അടുത്തിടെ ഉഷ്ണതരംഗം നേരിട്ട പ്രദേശങ്ങളിൽ കൊടുങ്കാറ്റിനൊപ്പം ഉണ്ടാകുന്ന മിന്നൽ കൂടുതൽ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.