Sunday, October 26, 2025

ഒറാകെയർ ബേബി ടൂത്ത് ബ്രഷ് തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

ഓട്ടവ : കാനഡയിലെ ഡിസ്കൗണ്ട് റീട്ടെയിൽ സ്റ്റോർ വഴി വിറ്റഴിച്ച കുട്ടികൾക്കുള്ള ടൂത്ത് ബ്രഷ് തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ. കാനഡയിലുടനീളമുള്ള ഡോളറാമ സ്റ്റോറുകളിൽ വിൽക്കുന്ന ഒറാകെയർ ബേബി ടൂത്ത് ബ്രഷ് ആണ് തിരിച്ചു വിളിച്ചിരിക്കുന്നത്. നിർമ്മാണ തകരാറുകൾ കാരണം സിലിക്കൺ ബ്രഷിന്‍റെ ഹാൻഡിൽ രണ്ട് കഷണങ്ങളായി മാറി കുട്ടികളുടെ തൊണ്ടയിൽ കുരുങ്ങി അപകടമുണ്ടാക്കാമെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി.

JSM7821, JSM8856 എന്നീ ലോട്ട്/സീരിയൽ നമ്പറും 3121361 എന്ന മോഡൽ നമ്പറുമുള്ള ഒറാകെയർ ബേബി ടൂത്ത് ബ്രഷിനെക്കുറിച്ച് ഡോളാരാമയ്ക്ക് ലഭിച്ച പരാതിയെ തുടർന്നാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. മാതാപിതാക്കൾ ഈ ഉൽപ്പന്നം ഉപയോഗിക്കുന്നത് ഉടൻ നിർത്തി റീഫണ്ടിനായി സ്റ്റോറുകളിൽ തിരികെ നൽകണമെന്ന് ഡോളറാമ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!