Sunday, August 17, 2025

കപില്‍ രഞ്ജി തമ്പാന്‍റെ പൊതുദർശനം ജൂൺ 21 ശനിയാഴ്ച മിൽട്ടണിൽ

ടൊറൻ്റോ : ഒൻ്റാരിയോ കാലിഡോണിയയില്‍ അപകടത്തില്‍ മരിച്ച പത്തനംതിട്ട കോഴഞ്ചേരി മാരാമൺ സ്വദേശി കപില്‍ രഞ്ജി തമ്പാന്‍റെ പൊതുദർശനം ജൂൺ 21 ശനിയാഴ്ച നടക്കും. ശനിയാഴ്ച വൈകുന്നേരം 3 മുതൽ 6 വരെ മിൽട്ടണിലുള്ള സെൻ്റ് മാത്യൂസ് മാർത്തോമ്മ പള്ളിയിലാണ് പൊതുദർശനവും പ്രാർത്ഥനയും നടക്കുക. കപിലിന്‍റെ മൃതദേഹം ഞായറാഴ്ചയോ, തിങ്കളാഴ്ചയോ സ്വദേശമായ കോഴഞ്ചേരിയിലേക്ക് കൊണ്ടുപോകും. തുടർന്ന് സംസ്കാര ശുശ്രുഷ, പത്തനംതിട്ട മാരാമൺ മാർത്തോമാ പള്ളിയിൽ നടക്കും. ഭാര്യ : അമ്പിളി, മക്കൾ : ലൈറ, ലിയോറ.

ജൂൺ പത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാലിഡോണിയയിലെ ഹൈവേ 6 ന് സമീപമുള്ള ആര്‍ഗൈല്‍ സ്ട്രീറ്റ് സൗത്തിലാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ കപിലിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്നേ മരിച്ചതായി സ്ഥിരീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!