ടൊറന്റോ : ഓഷവയിൽ യുവതിക്ക് കുത്തേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ദുർഹം റീജിനൽ പൊലീസ്. ഓക്സ്ഫോർഡ് സ്ട്രീറ്റ് വെസ്റ്റിനും വെന്റ് വെർത്ത് സ്ട്രീറ്റ് വെസ്റ്റിനും സമീപമായിരുന്നു സംഭവം. കുത്തേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ ടൊറന്റോയിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
35-നും 40-നും ഇടയിൽ പ്രായമുള്ള, അഞ്ചടി പത്തിഞ്ച് ഉയരമുള്ള, മെലിഞ്ഞ ശരീരപ്രകൃതിയുള്ള, കറുത്ത വർഗ്ഗക്കാരനായ ഒരാൾക്ക് വേണ്ടിയാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്. അവസാനമായി കാണുമ്പോൾ ഇയാൾ നീല ഷർട്ടാണ് ധരിച്ചിരുന്നത്. യുവതിയും പ്രതിയും പരസ്പരം പരിചയമുള്ളവരാണെന്നും സംഭവം ഒറ്റപ്പെട്ടതാണെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ദുർഹം റീജിനൽ പൊലീസ് അഭ്യർത്ഥിച്ചു. അന്വേഷണം തുടരുന്നു.