ടൊറൻ്റോ : നോർത്ത് യോർക്കിൽ ഞായറാഴ്ചയുണ്ടായ തീപിടുത്തത്തിൽ 60 വയസ്സുള്ള ഒരാൾ മരിച്ചു. നഗരത്തിലെ ഫ്ലെമിംഗ്ടൺ പാർക്ക് പരിസരത്തുള്ള 17 റോഷെഫോർട്ട് ഡ്രൈവിലെ ഒരു ടൗൺഹൗസിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഒരു അഗ്നിശമന സേനാംഗത്തിനും പരുക്കേറ്റു.

തീ നിയന്ത്രണവിധേയമാക്കിയ ശേഷം ടൗൺഹൗസിനുള്ളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായി പരുക്കേറ്റ വയോധികനെ കണ്ടെത്തി. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. വൈകുന്നേരം ആറ് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.