Sunday, August 17, 2025

ഭവന വിൽപ്പന: കാനഡയിൽ മെയ് മാസത്തിൽ 4.3% ഇടിവ്

ഓട്ടവ : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ രാജ്യത്തുടനീളമുള്ള വീടുകളുടെ വിൽപ്പന 4.3% കുറഞ്ഞതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (CREA) റിപ്പോർട്ട്. എന്നാൽ, ഭവനവിപണിക്ക് പ്രതീക്ഷ നൽകി മുൻ മാസത്തെ അപേക്ഷിച്ച് വീടുകളുടെ വിൽപന വർധിച്ചു. ഏപ്രിലിൽ നിന്ന് ഭവന വിൽപ്പന 3.6% ഉയർന്നതായി അസോസിയേഷൻ അറിയിച്ചു. ദേശീയ തലത്തിൽ ആറ് മാസത്തിനിടയിലെ ആദ്യത്തെ ഒരു മാസത്തെ വർധനയാണിത്. മെയ് മാസത്തിലെ ദേശീയ ശരാശരി വിൽപ്പന വില ഒരു വർഷം മുമ്പത്തേതിനേക്കാൾ 1.8% കുറഞ്ഞ് 691,299 ഡോളറായി.

പുതിയ ലിസ്റ്റിങ്ങുകൾ പ്രതിമാസം 3.1% വർധിച്ചതായും അസോസിയേഷൻ പറയുന്നു. മെയ് അവസാനത്തോടെ കാനഡയിലുടനീളം വിൽപ്പനയ്ക്കായി 201,880 പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്തു. ഒരു വർഷം മുമ്പത്തേതിനേക്കാൾ 13.2% വർധന. പക്ഷേ ഇപ്പോഴും ഏകദേശം 211,500 ലിസ്റ്റിങ്ങുകളുടെ ദീർഘകാല ശരാശരിയേക്കാൾ അഞ്ച് ശതമാനം താഴെയാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!