മൺട്രിയോൾ : നഗരത്തിലെ ബറോ ഓഫ് ലാസാലെയിൽ നിന്ന് കാണാതായ മൂന്ന് വയസ്സുകാരിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് കെബെക്ക് പ്രവിശ്യാ പൊലീസ് (SQ). ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ലാസാലെയിലെ ന്യൂമാൻ ബൊളിവാർഡിന് സമീപത്ത് നിന്നാണ് ക്ലെയർ ബെല്ലിനെ കാണാതായത്.

മോണ്ടെറെഗി മേഖലയിലെ കോട്ടോ-ഡു-ലാക്കിൽ കുട്ടി ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നതായി പൊലീസ് പറയുന്നു. മൂന്നടി ഉയരവും ഏകദേശം 35 പൗണ്ട് ഭാരവും തവിട്ട് നിറമുള്ള മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുള്ള ക്ലെയർ ബെല്ലിനെ കണ്ടെത്തുന്നവർ 1-800-659-4264 എന്ന നമ്പറിൽ എസ്ക്യു ക്രിമിനൽ ഇൻഫർമേഷൻ സെന്ററുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. കേസ് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പ്രവിശ്യാ പൊലീസ് പറയുന്നതിനാൽ ആംബർ അലേർട്ട് പുറപ്പെടുവിച്ചിട്ടില്ല.