എഡ്മിന്റൻ : ആൽബർട്ട കാനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് രാവിലെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ വ്യാപാര, സുരക്ഷാ കരാറിനെക്കുറിച്ചുള്ള കാനഡ-അമേരിക്ക ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. കാനഡ അമേരിക്കൻ സംസ്ഥാനമാകണമെന്ന് ട്രംപ് ആവർത്തിച്ച് പറയാൻ തുടങ്ങിയതിനുശേഷം കാനഡയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്.

ജപ്പാൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ തന്നെ സുരക്ഷാ വിഷയങ്ങളെയും കൃത്രിമ ബുദ്ധിയെയും കുറിച്ചുള്ള ചർച്ചകൾക്ക് കാർണി ഇന്ന് നേതൃത്വം നൽകും.