Monday, August 18, 2025

കുടിയേറാം ന്യൂബ്രൺസ്വിക്കിലേക്ക്: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ഐആർസിസി

ഫ്രെഡറിക്ടൺ : പ്രവിശ്യയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കുടിയേറ്റ വിഹിതം വർധിപ്പിക്കാൻ ഫെഡറൽ സർക്കാരുമായി നടത്തിയ ചർച്ച വിജയമെന്ന് ന്യൂബ്രൺസ്വിക് സർക്കാർ. പ്രവിശ്യയ്ക്ക് അതിന്‍റെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിനായി (പിഎൻപി) 1,500 നോമിനേഷൻ സ്ലോട്ടുകൾ കൂടി ലഭിച്ചു. ഇതോടെ പ്രവിശ്യയുടെ ഈ വർഷത്തെ മൊത്തം ഇമിഗ്രേഷൻ വിഹിതം 4,250 ആയി.

ഫെബ്രുവരിയിൽ, ന്യൂബ്രൺസ്വിക് സർക്കാർ ഈ വർഷത്തെ ഇമിഗ്രേഷൻ നാമനിർദ്ദേശ വിഹിതം കഴിഞ്ഞ വർഷത്തെ നിലവാരത്തിൽ നിന്ന് 50% കുറച്ച് 2,750 സ്ലോട്ടുകൾ എം മാത്രമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം കൂടുതൽ നോമിനേഷൻ സ്ലോട്ടുകൾക്ക് പകരമായി, 400 അഭയ അവകാശികളെ വരെ സ്വീകരിക്കാൻ പ്രവിശ്യ സമ്മതിച്ചു.

ആർക്കാണ് NBPNP മുൻഗണന നൽകുന്നത്?

  • ആരോഗ്യം
  • വിദ്യാഭ്യാസം
  • നിർമ്മാണ മേഖല

നിർമ്മാണ മേഖലകളിലേക്ക് തൊഴിലാളികളെ നാമനിർദ്ദേശം ചെയ്യുന്നത് തുടരുമെന്ന് NBPNP പ്രഖ്യാപിച്ചു. മറ്റ് മേഖലകൾക്ക് പിന്തുണ തുടരുമെങ്കിലും പക്ഷേ പരിമിതമായ വിഹിതം മാത്രമേ നൽകൂ.

ന്യൂബ്രൺസ്വിക്കിന്‍റെ ഇമിഗ്രേഷൻ വിഹിതം 4,250 സ്ഥിര താമസ നോമിനേഷനുകളായി ഉയർത്താനുള്ള തീരുമാനം തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിലും സാമ്പത്തിക വളർച്ച കൈവരിക്കുന്നതിലും ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നിർമ്മാണം തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും പുതുമുഖങ്ങൾക്ക് ഭവന, സെറ്റിൽമെന്റ് സേവനങ്ങൾ നൽകുന്നതിലൂടെയും, ലോകമെമ്പാടുമുള്ള വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് പ്രവിശ്യ സ്വാഗതാർഹമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!