Sunday, August 17, 2025

കൺസർവേറ്റീവ് കൺവൻഷൻ ജനുവരിയിൽ: നേതൃത്വ അവലോകന വോട്ടെടുപ്പ് നേരിടാൻ പിയേർ

ഓട്ടവ : ജനുവരിയിൽ കാൽഗറിയിൽ നടക്കുന്ന കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ കൺവൻഷനിൽ പാർട്ടി ലീഡർ പിയേർ പൊളിയേവ് നേതൃത്വ അവലോകന വോട്ടെടുപ്പ് നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട്. എന്നാൽ, കൺവൻഷന്‍റെ കൃത്യമായ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 20 വർഷമായി പൊളിയേവ് പ്രതിനിധീകരിച്ചിരുന്ന ഓട്ടവ കാൾട്ടൺ റൈഡിങ്ങിൽ അദ്ദേഹം, ലിബറൽ സ്ഥാനാർത്ഥിയായ ബ്രൂസ് ഫാൻജോയോട് നാലായിരത്തി മുന്നൂറിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. സ്വന്തം സീറ്റ് നഷ്ടപ്പെട്ടതോടെ പൊളിയേവ് നിലവിൽ പ്രതിപക്ഷ നേതാവല്ല. പൊളിയേവിന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കുന്നതിനായി, കൺസർവേറ്റീവ് എംപി ഡാമിയൻ കുറേക്ക് ആൽബർട്ടയിലെ ബാറ്റിൽ റിവർ–ക്രോഫൂട്ട് സീറ്റ് താൽക്കാലികമായി ഒഴിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുവരെ, പാർട്ടിയുടെ മുൻ ലീഡർ ആൻഡ്രൂ ഷീർ പ്രതിപക്ഷ നേതാവായി ഹൗസ് ഓഫ് കോമൺസിൽ പ്രവർത്തിക്കും.

അതേസമയം പാർലമെൻ്റ് അംഗത്വം നഷ്ടപ്പെട്ടെങ്കിലും, കൺസർവേറ്റീവ് പാർട്ടി ലീഡറായി തുടരുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്ന് പിയേർ പൊളിയേവ് വ്യക്തമാക്കിയിരുന്നു. നേതൃത്വത്തിനെതിരായ വെല്ലുവിളിയെക്കുറിച്ച് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!