Tuesday, October 14, 2025

നോവസ്കോഷ സിഡ്നി മലങ്കര യാക്കോബായ സുറിയാനി സഭ കോൺഗ്രിഗേഷൻ ഉദ്ഘാടനം ചെയ്തു

ഹാലിഫാക്സ് : നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്‍റെ നോവസ്കോഷ സിഡ്നി മലങ്കര യാക്കോബായ സുറിയാനി സഭ കോൺഗ്രിഗേഷൻ്റെ ഔദ്യോഗിക ഉദ്ഘാടനം ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. ഞായറാഴ്ച നടന്ന ചടങ്ങിൽ പുതിയ കോൺഗ്രിഗേഷന് മോർ അഫ്രേമിൻ്റെ നാമകരണവും അദ്ദേഹം പ്രഖ്യാപിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു.

യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന് പൊതുസമ്മേളനത്തിൽ ഇടവക വികാരി ഫാ. പോൾ മർഫി, ഫാ. എൽദോസ് കക്കാടൻ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ഭദ്രാസനത്തിൻ്റെ ഭരണഘടന അവതരിപ്പിച്ച് പാസ്സാക്കി. ഭാരവാഹികളായി ബേസിൽ ജോർജ്ജ് (വൈസ് പ്രസിഡൻ്റ്), ശൈനോ കുര്യാക്കോസ് (സെക്രട്ടറി), നോബിൾ എൽദോ (ട്രസ്റ്റി), കമ്മിറ്റി അംഗങ്ങളായി ലിജോ കുര്യാക്കോസ് ജോയി, സില്ല എമിൽ, മിലൻ, ബേസിൽ ബേബി, അമൽ പൗലോസ് എന്നിവരെ തിരഞ്ഞെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!