ടൊറൻ്റോ : ചൊവ്വാഴ്ച രാത്രി ഈസ്റ്റ് ഡാൻഫോർത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. രാത്രി പതിനൊന്ന് മണിയോടെ ഡാൻഫോർത്ത്-ഹില്ലിംഗ്ഡൺ അവന്യൂവിലാണ് സംഭവമെന്ന് ടൊറൻ്റോ പൊലീസ് സർവീസ് (ടിപിഎസ്) അറിയിച്ചു.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ 20 വയസ്സുള്ള യുവാവിനെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ചടി അഞ്ച് ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരഘടനയുമുള്ള ആളാണ് പ്രതിയെന്നും ഇയാൾ ഇരുണ്ട നിറമുള്ള പാന്റും ചാരനിറത്തിലുള്ള ഹൂഡിയും ധരിച്ചിരുന്നതായി പൊലീസ് പറയുന്നു. ടൊറൻ്റോ പൊലീസിന്റെ ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു.