റെജൈന : കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ സസ്കാച്വാൻ നിവാസിയും ഉൾപ്പെട്ടതായി ഗുജറാത്തി സമാജ് ഓഫ് സസ്കാച്വാൻ (ജിഎസ്എസ്കെ). റെജൈന സ്വദേശി പിയൂഷ് കുമാർ പട്ടേൽ അപകടത്തിൽ മരിച്ചതായി സംഘടന സ്ഥിരീകരിച്ചു. ജൂൺ 12-ന് അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നത്. അപകടത്തിൽ വിമാനത്തിലെ ഒരു യാത്രക്കാരൻ ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടിരുന്നു.

ഭാര്യയും രണ്ട് പെൺകുട്ടികളുമുള്ള പീയൂഷ് മാതാപിതാക്കളെ സന്ദർശിക്കുന്നതിനായാണ് ഇന്ത്യയിലെത്തിയത്. അവിടെ നിന്നും ഒരു സുഹൃത്തിനെ സന്ദർശിക്കാൻ ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. വിവരം അറിഞ്ഞ് പിയൂഷ് കുമാറിൻ്റെ കാനഡയിലെ കുടുംബാംഗങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചു. പട്ടേലിൻ്റെ മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.