Tuesday, March 17, 2026

ടൈറ്റൻസ് കാൽഗറി ഓൾ കാനഡ വടംവലി ടൂർണമെൻ്റിൽ ഗ്ലാഡിയേറ്റേഴ്സ് ടൊറൻ്റോ ചാമ്പ്യന്മാർ

കാൽഗറി : ഈ സീസണിലെ കാനഡയിലെ ആദ്യ വടംവലി മത്സരത്തിന് സാക്ഷ്യം വഹിച്ച് കാൽഗറി സിറ്റി. ടൈറ്റൻസ് കാൽഗറി സംഘടിപ്പിച്ച ഓൾ കാനഡ വടംവലി ടൂർണമെൻ്റ് 2025-ൽ ഗ്ലാഡിയേറ്റേഴ്സ് ടൊറൻ്റോ വിജയികളായി. ജൂൺ 14 ശനിയാഴ്ച കാൽഗറി ഹൈവുഡ് കമ്മ്യൂണിറ്റി സെന്‍ററിൽ നടന്ന മത്സരത്തിൽ ഹോക്സ് ഹാമിൽട്ടണെ പരാജയപ്പെടുത്തിയാണ് ഗ്ലാഡിയേറ്റേഴ്സ് സീസണിലെ കന്നിക്കിരീടം ചൂടിയത്. മൂന്നാം സ്ഥാനം ഗ്ലാഡിയേറ്റേഴ്സ് ലണ്ടൻ സ്വന്തമാക്കി.

വിജയികളായ ഗ്ലാഡിയേറ്റേഴ്സ് ടൊറൻ്റോയ്ക്ക് 3000 ഡോളർ ക്യാഷ് പ്രൈസും എവർറോളിങ്ങ് ട്രോഫിയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ ഹോക്സ് ഹാമിൽട്ടണിന് 2000 ഡോളറും ട്രോഫിയും മൂന്നാം സ്ഥാനക്കാരായ ഗ്ലാഡിയേറ്റേഴ്സ് ലണ്ടന് 1000 ഡോളറും ട്രോഫിയും ലഭിച്ചു. കാനഡയിലുടനീളമുള്ള ഒമ്പതോളം ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുത്തതായി ടൈറ്റൻസ് കാൽഗറി ഭാരവാഹികൾ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!