Monday, August 18, 2025

എറിക് ചുഴലിക്കാറ്റ്: മെക്സിക്കോയിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശിച്ച് കാനഡ

ഓട്ടവ : എറിക് ചുഴലിക്കാറ്റിനെ തുടർന്ന് മെക്സിക്കോയിലേക്ക് പോകുന്ന കനേഡിയന്‍ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ. അതിവേഗം ശക്തിപ്രാപിക്കുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ എറിക്കിന്‍റെ അപകടസാധ്യത കണക്കിലെടുത്താണ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബഹിയാസ് ഡി ഹുവാറ്റുല്‍കോ മുതല്‍ ടെപ്കാന്‍ ഡി ഗലീന വരെയുള്ള തെക്കുപടിഞ്ഞാറന്‍ തീരത്തേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും കനേഡിയന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. തെക്കന്‍ മെക്സിക്കോയിലുള്ള കനേഡിയന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക വാര്‍ത്തകളും കാലാവസ്ഥാ റിപ്പോര്‍ട്ടുകളും ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ജൂണ്‍ 19-ന് ബഹിയാസ് ഡി ഹുവാല്‍ട്ടുല്‍ക്കോയ്ക്കും ടെപ്കാന്‍ ഡി ഗലീനയ്ക്കും ഇടയില്‍ ഒരു ചുഴലിക്കാറ്റായി എറിക് കരയിലേക്ക് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഗതാഗതം, വൈദ്യുതി വിതരണം, ജലവിതരണം, ഭക്ഷ്യവിതരണം, ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖലകള്‍, അടിയന്തര സേവനങ്ങള്‍, വൈദ്യസഹായം എന്നിവയുള്‍പ്പെടെയുള്ള അവശ്യ സേവനങ്ങളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും തടസ്സപ്പെടുത്തിയേക്കാമെന്നും കനേഡിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!