വാഷിംഗ്ടൺ ഡി സി : ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ യുഎസ് പങ്കെടുക്കണോ എന്നത് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. “സമീപ ഭാവിയിൽ ഇറാനുമായി ചർച്ചകൾ നടക്കാനോ നടക്കാതിരിക്കാനോ സാധ്യതയുള്ളതിന്റെ അടിസ്ഥാനത്തിൽ, വിഷയത്തിൽ ഇടപെടണോയെന്നതിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഞാൻ തീരുമാനിക്കും,” ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ ട്രംപ് അറിയിച്ചു.

വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ യുഎസ് പ്രസ് സെക്രട്ടറി കാരൊലിൻ ലേവിറ്റാണ് ട്രംപിന്റെ സന്ദേശം മാധ്യമപ്രവർത്തകരെ അറിയിച്ചത്.