Monday, August 18, 2025

ആൽബർട്ടയിൽ അഞ്ചാംപനി പടരുന്നു: ആയിരം കവിഞ്ഞ് കേസുകൾ

എഡ്മിന്‍റൻ : അഞ്ചാംപനി വിട്ടൊഴിയാതെ ആൽബർട്ട. ഈ വർഷം 1,000 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്ത കാനഡയിലെ രണ്ടാമത്തെ പ്രവിശ്യയായി ആൽബർട്ട മാറി. നിലവിൽ ഏകദേശം 2,180 അഞ്ചാംപനി ബാധിതരുള്ള ഒൻ്റാരിയോയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. പ്രവിശ്യയിൽ ഏപ്രിൽ അവസാനത്തോടെ ആകെ കേസുകളുടെ എണ്ണം 1,000 കവിഞ്ഞിരുന്നു. കാനഡയിൽ റിപ്പോർട്ട് ചെയ്ത ആകെ അഞ്ചാംപനി കേസുകളുകളിൽ 90 ശതമാനത്തിലധികവും ആൽബർട്ട, ഒൻ്റാരിയോ പ്രവിശ്യകളിലാണ്.

മണിക്കൂറുകൾക്കുള്ളിൽ 24 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, വെള്ളിയാഴ്ച ഉച്ചവരെ ആൽബർട്ടയിൽ സ്ഥിരീകരിച്ച അഞ്ചാംപനി ബാധിതരുടെ എണ്ണം 1,020 ആയതായി പ്രവിശ്യ പ്രാഥമിക, പ്രതിരോധ ആരോഗ്യ സേവന മന്ത്രാലയം അറിയിച്ചു. എന്നാൽ, പ്രവിശ്യയിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രവിശ്യയിൽ 20 ഗർഭിണികൾക്ക് അഞ്ചാംപനി ബാധിച്ചിട്ടുണ്ട്. ഇവരിലാരും അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. പറഞ്ഞു.

പ്രവിശ്യയിലെ അഞ്ചാംപനി കേസുകൾ കുറയ്ക്കുന്നതിനായി മാർച്ച് 16 നും ജൂൺ 14 നും ഇടയിൽ, ആൽബർട്ടയിലുടനീളം അറുപത്തിനായിരത്തിലധികം മീസിൽസ് വാക്സിനുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 55 ശതമാനത്തിലധികം വർധനയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!