Monday, August 18, 2025

കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് പേയ്‌മെൻ്റ് വിതരണം ജൂലൈ മുതൽ

ഓട്ടവ : യോഗ്യരായ കനേഡിയൻ പൗരന്മാർക്ക് പ്രതിമാസം 200 ഡോളർ വരെ നൽകുന്ന കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് (CDB) പ്രോഗ്രാമിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി തൊഴിൽ മന്ത്രി പാറ്റി ഹാജ്ദു. ജൂൺ 30-നകം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന അപേക്ഷകളിൽ ജൂലൈയിൽ ആദ്യ റൗണ്ട് പേയ്‌മെന്റുകൾക്ക് വിതരണം ചെയ്യാൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഫെഡറൽ ഗവൺമെൻ്റിന്‍റെ ഡിസെബിലിറ്റി ഇൻക്ലൂഷൻ ആക്ഷൻ പ്ലാനിന്‍റെ ഭാഗമായി പ്രഖ്യാപിച്ച CDB, 2025 ജൂലൈ മുതൽ 2026 ജൂൺ വരെ പ്രതിമാസം 200 ഡോളർ അല്ലെങ്കിൽ പ്രതിവർഷം 2,400 ഡോളർ വരെ നൽകും. ഫെഡറൽ ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റിന് (DTC) യോഗ്യത നേടുകയും കാനഡ റവന്യൂ ഏജൻസിയിൽ 2024-ലെ നികുതി റിട്ടേൺ ഫയൽ ചെയ്യുകയും ചെയ്ത 18-നും 64-നും ഇടയിൽ പ്രായമുള്ള ജോലി ചെയ്യുന്ന മുതിർന്നവർ പ്രോഗ്രാമിന് യോഗ്യരായിരിക്കും.

അതേസമയം ഫെഡറൽ ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റിന്‍റെ കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ യഥാർത്ഥ വൈകല്യമുള്ള നിരവധി ആളുകൾക്ക് ഡിസബിലിറ്റി ബെനഫിറ്റ് ലഭിക്കാതിരിക്കാൻ കാരണമാകുന്നതായി വിമർശനം ഉയരുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!