Wednesday, September 10, 2025

ഭവനപ്രതിസന്ധി: വീടുകളുടെ നിർമ്മാണം ഇരട്ടിയാക്കണം; CMHC

ഓട്ടവ : നിലവിലെ ഭവനപ്രതിസന്ധി പരിഹരിക്കാൻ അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്തെ ഭവന നിർമ്മാണം ഇരട്ടിയാക്കണമെന്ന് കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ (CMHC). 2035 ആകുമ്പോഴേക്കും 48 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കേണ്ടിവരുമെന്ന് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. ഇതിനായി പ്രതിവർഷം 430,000 മുതൽ 480,000 വരെ വീടുകൾ നിർമ്മിക്കേണ്ടി വരും. കോവിഡ് മഹാമാരിക്ക് ശേഷം ഭവനനിർമ്മാണ ചിലവ് കുത്തനെ കുതിച്ചുയർന്നത് വീടുകളുടെ നിർമ്മാണത്തെ സാരമായി ബാധിച്ചതായി CMHC റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വീടുകൾ നിർമ്മിച്ചില്ലെങ്കിൽ വീടുകളുടെ വില കൂടുതൽ കൂടുതൽ ഉയരത്തിലേക്ക് കുത്തിക്കുമെന്നും ദേശീയ ഭവന ഏജന്‍സി കണക്കാക്കുന്നു.

അതേസമയം വീടുകളുടെ നിർമ്മാണ വേഗം ഇരട്ടിയാക്കുന്നതിന് സാധ്യമാക്കണമെങ്കിൽ തൊഴിലാളി ക്ഷാമം പരിഹരിക്കേണ്ടതുണ്ടെന്ന് CMHC ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് ആലെഡ് അബ് ഇയോർവെർത്ത് പറയുന്നു. അതുപോലെ സ്വകാര്യ മേഖലയിൽ നിന്നുള്ള കൂടുതൽ നിക്ഷേപം, കുറഞ്ഞ കാലതാമസം, കുറഞ്ഞ നിയന്ത്രണം എന്നിവയും ആവശ്യമാണെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!