Monday, August 18, 2025

തീപിടിത്ത സാധ്യത: കാനഡയിൽ QTHN സ്മാർട്ട് വാച്ച് ചാർജർ തിരിച്ചു വിളിച്ചു

ഓട്ടവ : തീപിടിത്ത സാധ്യതയെ തുടർന്ന് കാനഡയിൽ ആമസോൺ വഴി വിൽക്കുന്ന സ്മാർട്ട് വാച്ച് ചാർജർ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ. PD2001 എന്ന മോഡൽ നമ്പറും B0CVHHRJVT എന്ന ആമസോൺ സ്റ്റാൻഡേർഡ് ഐഡൻ്റിഫിക്കേഷൻ നമ്പറുമുള്ള QTHN സ്മാർട്ട് വാച്ച് USB-C ചാർജറാണ് തിരിച്ചു വിളിച്ചത്. 2024 സെപ്റ്റംബർ മുതൽ ഈ വർഷം മാർച്ച് വരെ കാനഡയിൽ 2,835 ചാർജറുകൾ വിറ്റിട്ടുണ്ട്.

ചാർജർ അമിതമായി ചൂടാകുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്യുമെന്ന് ഏജൻസി അറിയിച്ചു. ഉപയോക്താക്കൾ ഉടൻ തന്നെ തിരിച്ചുവിളിച്ച QTHN സ്മാർട്ട് വാച്ച് ചാർജർ ഉപയോഗിക്കുന്നത് നിർത്തുകയും പകരം ചാർജർ അല്ലെങ്കിൽ റീഫണ്ട് ലഭിക്കുന്നതിന് ലാന്റോപ്പ് ട്രേഡിങുമായി ബന്ധപ്പെടണം, ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. LANTOP8823@outlook.com എന്ന ഇമെയിൽ വിലാസത്തിൽ കമ്പനിയെ ബന്ധപ്പെടാമെന്ന് നോട്ടീസിൽ പറയുന്നു. ജൂൺ 10 വരെ, ഈ ചാർജറുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!