Tuesday, March 17, 2026

ജീവനക്കാരുടെ ക്ഷാമം: ബ്രിട്ടിഷ് കൊളംബിയയിലെ വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിൽ

വൻകൂവർ : അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും ക്ഷാമം ബ്രിട്ടിഷ് കൊളംബിയ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതായി റിപ്പോർട്ട്. പ്രവിശ്യയിലെ സ്‌കൂളുകളിലെ സ്റ്റാഫുകളുടെ ക്ഷാമം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം എത്ര തസ്തികകള്‍ നികത്തണമെന്ന കൃത്യമായ കണക്കുകള്‍ പക്കലില്ലാത്തത് വലിയൊരു പോരായ്മയാണെന്ന് ബിസി ടീച്ചേഴ്‌സ് ഫെഡറേഷന്‍ (BCTF) പറയുന്നു. ജീവനക്കാരുടെ ക്ഷാമം എലിമെന്‍ററി, മിഡില്‍, ഹൈസ്‌കൂളുകളെ സാരമായി ബാധിച്ചതായി BCTF പ്രസിഡൻ്റ് ക്ലിൻ്റ് ജോണ്‍സ്റ്റണ്‍ അറിയിച്ചു.

അധ്യാപകരുടെ കുറവ് മാത്രമല്ല, എജ്യുക്കേഷന്‍ അസിസ്റ്റന്റുകളുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആവശ്യത്തിന് എജ്യുക്കേഷന്‍ അസിസ്റ്റന്റുകളില്ലാത്തതിനാൽ ഈ ജോലി കൂടി അധ്യാപകർ ഏറ്റെടുക്കേണ്ടി വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ കൂടുതല്‍ പണം നിക്ഷേപിക്കുക എന്നതാണ് ഇതിനൊരു പരിഹാരമെന്ന് അദ്ദേഹം പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രാലയത്തിനാണെന്നും ജോണ്‍സ്റ്റണ്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!