കാൽഗറി : ബാൻഫ് നാഷണൽ പാർക്കിലെ ബോ ഗ്ലേസിയർ ഫോൾസിൽ പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് രാവിലെ നടന്ന തിരച്ചിലിൽ രണ്ടാമത്തെ മൃതദേഹം കണ്ടെടുത്തതായി ആർസിഎംപി സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ അപകടത്തിൽ കാൽഗറിയിൽ നിന്നുള്ള 70 വയസ്സുള്ള വയോധിക മരിച്ചതായി പാർക്ക്സ് കാനഡയും ആർസിഎംപിയും റിപ്പോർട്ട് ചെയ്തിരുന്നു.

വ്യാഴാഴ്ച അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് പേരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു. ഐസ്ഫീൽഡ്സ് പാർക്ക് വേയിലെ (ഹൈവേ 93 നോർത്ത്) ലേക്ക് ലൂയിസിൽ നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്.