മൺട്രിയോൾ : രാജ്യത്തുടനീളമുള്ള 2,400 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനുമായി താൽക്കാലിക കരാറിലെത്തി വിയ റെയിൽ. ഇതോടെ ഞായറാഴ്ച നടക്കാനിരുന്ന പണിമുടക്ക് പിൻവലിച്ചതായി തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിഫോർ അറിയിച്ചു.

വേതന വർധന, തൊഴിൽ സുരക്ഷ, മികച്ച ജോലി സാഹചര്യങ്ങൾ എന്നിവ താൽക്കാലിക കരാറിൽ ഉൾപ്പെടുന്നതായി യൂണിഫോർ പറയുന്നു. കരാറിന്‍റെ വിശദാംശങ്ങൾ യൂണിഫോർ പുറത്തുവിട്ടിട്ടില്ല. വിയ റെയിൽ സ്റ്റേഷനുകൾ, അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, കസ്റ്റമർ കെയർ സെന്‍റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ എന്നിവിടങ്ങളിലെ തൊഴിലാളികളെ യൂണിയൻ പ്രതിനിധീകരിക്കുന്നു.